-
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും ഉമ്മല്‍ഹമാം ഏരിയ വൈസ് പ്രസിഡന്റും ഏരിയ സൈബര്‍ വിങ്ങ് കണ്‍വീനറുമായിരുന്ന ജ്യോതിപ്രകാശിന്റെ നിര്യാണത്തില്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം സ്വദേശിയായ ജ്യോതിപ്രകാശ് നാട്ടില്‍ അവധിയിലായിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ഏരിയ പരിധിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോസ്സന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ പ്രഭാകരന്‍ കണ്ടോന്താര്‍, ഉമ്മല്‍ഹമാം ഏരിയ സെക്രട്ടറി ഒ.പി മുരളി, പ്രതീപ് രാജ്, നൗഫല്‍, അന്‍സാര്‍, കലാം, പി.സുരേഷ്, സന്തോഷ്, സമദ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.