
ദീര്‍ഘകാലം പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം നിരവധി കവിത സമാഹാരങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിട്ടും പുരോഗമന പ്രസ്ഥാനത്തിന്റെ വേദികളില്‍ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള സാഹിത്യശാഖക്കും ഇടതുപക്ഷപ്രസ്ഥാനത്തിനും വിസ്മരിക്കാനാവാത്തതാണെന്ന് കേളി സാംസ്‌കാരികവിഭാഗത്തിന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.