ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം പി.പി.ദിവ്യ കേളി കുടുബവേദിയുടെ ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് കോവിഡ് മഹാമാരിക്കാലത്ത് കേരള സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി.ദിവ്യ. കേരളത്തിലെ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥ ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ മൂലമാണെന്ന് കേളി കുടുംബവേദിയുടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൂടിയായ പി.പി.ദിവ്യ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും കേളി കുടുംബവേദിയുടെ മുന്‍കാല പ്രവര്‍ത്തകരുമായ നബീല പാറമ്മല്‍ (മലപ്പുറം ജില്ലാ പഞ്ചായത്ത്), സാജിദ ടീച്ചര്‍ (എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്ത്) എന്നിവര്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി കുടുംബവേദി ട്രഷറര്‍ ലീന കോടിയത്ത്, ജോ: സെക്രട്ടറി സജിന സിജിന്‍, വൈസ് പ്രസിഡന്റ് ഷിനി നസീര്‍ എന്നിവര്‍ കണ്‍വെന്‍ഷന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുടുംബവേദി സെക്രട്ടറിയറ്റ് അംഗം ശ്രീഷ സുകേഷ് നന്ദി രേഖപ്പെടുത്തി.