കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളിബോള്‍


1 min read
Read later
Print
Share

നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശം നിറഞ്ഞ മൂന്നാംപാദമത്സരത്തില്‍ അറബ്‌കോ റിയാദിനെതിരെ അലാദ് ജുബൈല്‍ ടീം ഉജ്ജ്വലവിജയം നേടി.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍, ഗവണ്മെന്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ അലി അല്‍ ജഫാലി മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെപരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസിനേതാക്കളായ ഇബ്രാഹിം കുട്ടി ആലുവ(ഗ്ലോബല്‍ മലയാളി അസ്സോസ്സിയേഷന്‍), ശിഹാബ് കായംകുളം, സിറാജ് പുറക്കാട് (ഓ.ഐ.സി.സി) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെ ജുനൈദ് ലാറയ്ക്ക് ശിഹാബ്കായംകുളം നവയുഗത്തിന്റെ ട്രോഫി സമ്മാനിച്ചു.

മത്സരപരിപാടികള്‍ക്ക് നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്,ജോയിന്റ് സെക്രട്ടറി പുഷ്പകുമാര്‍, പ്രസിഡന്റ് എം.എസ്.ലിസാന്‍, ട്രെഷറര്‍ അഷറഫ് കൊടുങ്ങല്ലൂര്‍, സ്വാഗതസംഘം സെക്രട്ടറി കെ.ആര്‍.സുരേഷ്, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതിചെയര്‍മാന്‍ ബി. മോഹനന്‍ പിള്ള, കണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ഷെറിന്‍, ഗിരീഷ് ഇളയിടത്ത്, എം.എസ്.മുരളി, ഗിരീഷ്‌ചെറിയേഴം, സഞ്ജു, രന്‍ജിത്ത്, നൗഷാദ് മൊയ്തു,എസ്.വി.ഷിബു, ജയകുമാര്‍, രാധാകൃഷ്ണന്‍, രാജേഷ്, ബൈജു, അനീഷ് മുതുകുളം എന്നിവര്‍ നേതൃത്വംനല്‍കി.

ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചു നടന്ന നവയുഗം കേന്ദ്രകമ്മിറ്റിയുടെ പ്രദര്‍ശനമത്സരത്തില്‍ ബി.മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള നവയുഗം എ ടീമും, വിദ്യാധരന്‍ പിള്ള നേതൃത്വം നല്‍കിയ നവയുഗം ബി ടീമുംതമ്മില്‍ ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് എ ടീമിനെ പരാജയപ്പെടുത്തിബി ടീം വിജയികളായി. വിജയികളായ ബി ടീമിനുള്ള പുരസ്‌കാരം ടി.പി റഷീദും, മാന്‍ ഓഫ് ദ മാച്ചായഎം.എസ്.ലിസാനുള്ള പുരസ്‌കാരം എം.ജി മനോജും സമ്മാനിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram