സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ തെക്കന്‍ മേഖലയിലെ ഖമീസ് മുഷൈത്ത് സിറ്റിക്കടുത്ത് വെച്ചാണ് വ്യാഴാഴ്ച സൗദി പ്രതിരോധസേന മിസൈല്‍ പ്രതിരോധിച്ചത്. നവംബര്‍ നാലിന് യെമെനില്‍നിന്നും റിയാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സേന തകര്‍ത്തിരുന്നു.
യെമെനില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായതിനുശേഷം സൗദിയിലേക്ക് ഇതിനകം 78 മിസൈലുകളാണ് യെമെന്‍ ഭാഗത്തുനിന്നും തൊടുത്തുവിട്ടിരുന്നതെന്ന് അറബ് ലീഗ് പറഞ്ഞതായി അല്‍അറേബ്യ ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മദീന: മദീന-മക്ക എക്സ്പ്രസ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് തിര്‍ഥാടകര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്.
ഏഷൃന്‍ വംശജരായ തീര്‍ഥാടകരെ വഹിച്ചുള്ള ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മക്ക-മദീന എക്സ്പ്രസ് റോഡില്‍ വാദി അല്‍ഫാര്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന വിഭാഗം വക്താവ് ഖാലിദ് അല്‍ സഹ്ലി അറിയിച്ചു. പരിക്കേറ്റവരില്‍ 12 പേരുടെ പരിക്ക് ഗുരുതരമാണ്. റെഡ് ക്രസന്റ് അധികൃതരും ആരോഗ്യമന്ത്രാലയവും അപകടത്തില്‍പെട്ടവരെ മുഴുവന്‍ തൊട്ടടുത്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.