ജിദ്ദ : ജിദ്ദയിലെ ബിസിനസ്സ് കമ്മൃൂണിറ്റിക്കു വേണ്ടി സൈന്‍ ജിദ്ദ ചാപ്റ്റര്‍ സീസണ്‍സ് ഹോട്ടലില്‍ സംഘടിപ്പിച്ച 'വാറ്റ് ബോധവത്കരണ ശില്പശാല 2017' ജനസാന്നിധൃം കൊണ്ട് ശ്രദ്ധേയമായി. ജിദ്ദയിലെ ബിസിനസ്സ് രംഗത്ത് പ്രവൃത്തിക്കുന്ന വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അധികാരികളും ഫൈനാന്‍സ് മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരുമൊക്കെയായി ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത ശില്‍പശാല ജിദ്ദയില്‍ നടന്ന ഏറ്റവും വലിയ പരിപാടികളില്‍ ഒന്നായി മാറി. സൈന്‍ ഡയറക്ടര്‍ റഷീദ് വരിക്കോടന്‍ അദൃക്ഷത വഹിച്ചു.
പങ്കെടുത്ത ഓരോരുത്തരുടെയും ഓരോ ചോദൃങ്ങള്‍ക്കും കൃതൃവും വൃക്തവുമായ മറുപടി നല്‍കി കൊണ്ട് 2018 ജനുവരിയില്‍ സൗദി അറേബൃയില്‍ ആരംഭിക്കാന്‍ പോകുന്ന വാറ്റിന്റെ നിയമപരമായുള്ള എല്ലാ കാരൃങ്ങളും ദൃശൃ പ്രസന്‍േറഷനിലൂടെ സൈന്‍ ഡെപൃൂട്ടി ഡയറക്ടര്‍ കെ.സി. അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട ശില്പശാലയ്ക്ക് ഇന്ററാക്ഷന്‍ സെ,നില്‍ ജിദ്ദയിലെ പ്രമുഖ മാനേജ്മന്റ് വിദഗ്ധനും ടാക്സ് സീനിയര്‍ അസ്സോസിയേറ്റ്സുമായ മുഹമ്മദ് ഹുസൈന്‍ പരവേങ്ങല്‍ നേത്രത്വം നല്‍കി.
എന്താണ് വാറ്റ്, നികുതി ശതമാനം എത്ര, നികുതി വരുന്ന മേഖലകള്‍, നികുതിയില്‍ നിന്നും ഒഴിവാക്കിയവ, വാറ്റ് റജിസ്ട്രേഷന്‍ എപ്പോള്‍ ചെയ്യണം, ആരൊക്കെ ചെയ്യണം, രജിസ്ട്രേഷന്‍ സമയ പരിധി, റിട്ടേണ്‍ ഫയലിംഗ്, വാറ്റ് റീഫണ്ട്, വാറ്റ് അടവ് തെറ്റിയാല്‍ വരുന്ന പിഴകള്‍ എന്നിവയെ കുറിച്ചെല്ലാം വളരെ വിശദമായി പഒി0ാനുള്ള സൗകരൃമുണ്ടായി.
അഷ്റഫ് പൊന്നാനി, സലാഹ് കാരാടന്‍, എന്‍.എം. ജമാല്‍, അഡ്വക്കേറ്റ് അലവിക്കുട്ടി, അഷ്റഫ് കോയിപ്ര , സി.ടി. ശിഹാബ്, കെ.ടി. ജുനൈസ്, ഷമീം വല്ലേടത്ത് എന്നിവര്‍ നേത്രത്വം നല്‍കി. ചീഫ് എക്സികൃൂട്ടീവ് കോര്‍ഡിനേറ്റര്‍ നാസര്‍ വെളിയംകോട് സ്വാഗതവും വി.പി. ഹിഫ്സുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സൈന്‍ ജിദ്ദ ചാപ്റ്റര്‍ നടത്തിയ വാറ്റ് ബോധവത്കരണ ശില്പശാല 2017