ജിദ്ദ: പതിനെട്ടാമത് സിഫ് - ഈസ് ടീ ചാമ്പൃന്‍സ് ലീഗിന് ജിദ്ദയിലെ മിനിസ്ട്രി ഓഫ് എജുക്കേഷന്‍ സ്റ്റേഡിയത്തില്‍ നാളെ മുതല്‍(01122017) പന്തുരുളും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോള്‍ മേളയായ സിഫ് ചാമ്പൃന്‍സ് ലീഗില്‍ നാല് ഡിവിഷനുകളായിലായി 32 ടീമുകളാണ് പങ്കെടുക്കുക. നാളെ വൈകീട്ട് സൗദി സമയം നാല് മണിക്ക് പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും ജിദ്ദയിലെ കലാ കായിക സാംസകാരിക സംഘടനകളും പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടാകും. ജിദ്ദ ഇന്തൃന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് ഗാര്‍ഡ് ഓഫ് ഒര്‍ണര്‍ സ്വീകരിക്കും.
ഉല്‍ഘാടന മത്സരത്തില്‍ ബി ഡിവിഷനില്‍ പ്രിന്റക്സ് യാസ് ക്ലബ്, ജിദ്ദ യങ് മെന്‍സ് എഫ് സി നീറാടിന്റെ ജൂനിയര്‍ ,ിമുമായാണ് മത്സരിക്കുക. രണ്ടാം മത്സരത്തില്‍ മെഡിസ്പോ സോക്കര്‍ ഫ്രീക്സ്, സ്പോര്‍ട്ടിങ് യുണൈറ്റഡ് ബി യുമായി മത്സരിക്കും. മൂന്നാം മത്സരത്തില്‍ ഈസി ട്രാവല്‍സ് ഫ്രണ്ട്സ് ക്ലബ്, നദാ ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും.
ടൂര്‍ണമെന്റില്‍ നാട്ടില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ കളിക്കാര്‍ പങ്കെടുക്കുമെന്ന് സിഫ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സിഫ് പ്രസിഡന്റ ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി ഷബീര്‍ ലവ, വൈസ് പ്രെസിഡന്റുമാരായ നിസാം മമ്പാട്, നാസര്‍ ശാന്തപുരം, അയൂബ് മുസ്ലിയാരകത്ത് അംജദ് വാഴക്കാട്, സെക്രട്ടറിമാരായ നാസര്‍ ഫെറോക്, അന്‍വര്‍ വല്ലാഞ്ചിറ, മുഹമ്മദ് ശരീഫ്, സലാം കാളികാവ്, ട്രഷറര്‍ അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.