ജിദ്ദ: ഇസ്ലാമിക്ക് ദഅവ കൗണ്‍സില്‍ ജിദ്ദ (ഐ ഡി സി) ഷറഫിയ ധര്‍മ്മപുരി ഓഡിറ്റോറിയത്തില്‍ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മത സംഘടനകളുടെ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ട നവാഗതരും സ്നേഹവിരുന്നില്‍ സാന്നിദ്ധൃം അറിയിച്ചു.ഐ ഡി സിയുടെ ലക്ഷൃങ്ങളെക്കുറിച്ചും പ്രവര്‍ത്തന രീതികളെക്കുറിച്ചും ഐ.ഡി.സി രക്ഷാധികാരികളായ നാസര്‍ ചാവക്കാടും ജലീല്‍ കണ്ണമംഗലവും ജനറല്‍ സെക്രട്ടറി സുബൈര്‍ പട്ടാമ്പിയും അതിഥികള്‍ക്ക് പരിചയപ്പെടുത്തി.