റിയാദ്: ഐ എസ് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ള ഒരാള്‍ റിയാദില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൂടെയുള്ള ഒരാളെ പിടികൂടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദിലെ അല്‍ റയ്യാന്‍ ഏരിയയിലെ ഒരു ഹോട്ടലില്‍ താമസിച്ചുവരുന്ന ഒരാള്‍ക്ക് ഐ എസുമായി ബന്ധമുണ്ടെന്ന് സുരക്ഷാവിഭാഗത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ നടപടി. സുരക്ഷാ വിഭാഗത്തെ കണ്ട ഭീകരന്‍ കൈവശമുണ്ടായിരുന്ന ആയുധം കാണിച്ചു ഭീഷണിപ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെടുകയും, കൂടെയുണ്ടായിരുന്ന വ്യക്തിയെ പിടികൂടുകയും ആയുധം കണ്ടുകെട്ടുകയും ചെയ്തു.