റിയാദ്: പ്രവാസികളില്‍ സംരംഭശീലം സ്വായത്തമാക്കുന്നതിനും അതിലൂടെ ഇതര വരുമാനങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി രൂപം നല്‍കിയ നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് രണ്ടാം ഘട്ട ലാഭവിഹിതം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന സംഗമം ഡയറക്ടര്‍ ബോര്‍ഡ് സിഇഒ ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട ലാഭ വിതരണോദ്ഘാടനം അബ്ദുല്ല അരീക്കോടിന് നല്‍കി ഡയറക്ടര്‍ ബോര്‍ഡ് അംഗം അസീസ് വെങ്കിട്ട നിര്‍വ്വഹിച്ചു. ഡയറക്ടര്‍ബോര്‍ഡ് സെക്രട്ടറി യൂനസ് കൈതക്കോടന്‍, ഡയറക്ടര്‍മാരായ സിറാജ് മേടപ്പില്‍, ഇക്ബാല്‍ കാവനൂര്‍, ഷറഫു പുളിക്കല്‍, കോര്‍ഡിനേറ്റര്‍മാരായ ഫസല്‍ പൊന്നാനി, ഫൈസല്‍ ഇരുമ്പുഴി, റിയാസ് തിരൂര്‍ക്കാട്, മുബാറക്ക് അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് മോയന്‍ സ്വാഗതവും വി പി ലത്തീഫ് താനാളൂര്‍ നന്ദിയും പറഞ്ഞു.
Share this Article
Related Topics