റിയാദ്: റിയാദ് മലപ്പുറം ജില്ല കെഎംസിസി ഒരുക്കിയ നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയില്‍ അംഗത്വമെടുത്ത് നിക്ഷേപം നടത്തിയവര്‍ക്ക് ആദ്യഘട്ട ലാഭവിഹിതം വിതരണം ചെയ്തു. ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ വെച്ച് നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്്‌മെന്റ് സെക്രട്ടറി യൂനുസ് കൈതക്കോടന്‍, അബ്ദുല്‍ ഗഫൂര്‍ പള്ളിക്കലിന് ലാഭവിഹിതം നല്‍കി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ബിസിനസ് രംഗത്തേക്കും കാലെടുത്തു വെക്കാന്‍ മലപ്പുറം ജില്ല കെഎംസിസി ഒരുങ്ങിയതായി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട പറഞ്ഞു. പ്രവാസികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ചെറിയ ഗഡുക്കളായി അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിക്ഷേപം നാട്ടിലും വിദേശങ്ങളിലുമായി വിവിധ പ്രൊജക്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ സ്വന്തമായൊരു ബിസിനസ് സംരംഭം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. നൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് സി ഇ ഒ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍മാരായ യൂനുസ് കൈതക്കോടന്‍, സിറാജ് മേടപ്പില്‍, അഷ്‌റഫ് മോയന്‍ എന്നിവര്‍ പ്രസംഗിച്ചു.റഫീഖ് മഞ്ചേരി, കുഞ്ഞി മുഹമ്മദ് കാടാമ്പുഴ, നജ്മുദ്ധീന്‍ അരീക്കന്‍, ഫൈസല്‍ തോട്ടത്തില്‍, ഷാജഹാന്‍ വള്ളിക്കുന്ന്, അലി തെയ്യാല, ഇസ്ഹാഖ് താനൂര്‍ തുടങ്ങി വിവിധ മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍ സംസാരിച്ചു. ഡയറക്ടര്‍ ഇക്ബാല്‍ കാവനൂര്‍ സ്വാഗതവും ലത്തീഫ് താനാളൂര്‍ നന്ദിയും പറഞ്ഞു