ജിദ്ദ: കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ഷറഫിയ ഹില്‍ടോപ് ഹോട്ടലില്‍ നടന്ന പരിപാടി പ്രസിഡന്റ് കെ എന്‍ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ:അഷ്റഫ് ആക്കോട്, ശിഹാബ് സിടി, മുസ്തഫ കെടി പെരുവള്ളൂര്‍, ലത്തീഫ് പൊന്നാട് അബ്ദുല്ല കൊട്ടപ്പുറം, ഹോസ ജനറല്‍ സെക്രട്ടറി ഷാഹിദ് കളപ്പുറത്, യുസഫ് കോട്ട, സത്താര്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമീര്‍ നീറാട്, സഹീര്‍ ഖാന്‍, മുഷ്താഖ് മധുവായി, അബ്ദുല്‍ മാലിക് എം, ഫൈസല്‍, ഷാനു നീറാട്, മന്‍സൂര്‍ പാലായില്‍, നൗഫല്‍ പുളിക്കല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്തു. അഫ്‌സല്‍ മയക്കര, നിസാര്‍ നറുകര, ഇമതാദ്, റഈസ് കൊണ്ടോട്ടി, ഷംസു വെള്ളുവമ്പ്രം, ജംഷി കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നിഷാദ് അലവി സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു.