റിയാദ്: പ്രശസ്ത എഴുത്തുകാരനും സിനിമാ സംവിധായകനും നാടകകൃത്തും നടനും പുരോഗമന പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചിച്ചു . സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യന്‍ കലാരംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്ന ഗിരീഷ് കര്‍ണാട്.
സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പരസ്യമായി പ്രതിഷേധിച്ച അദ്ദേഹത്തെ സംഘപരിവാര്‍ പലവിധത്തിലും വേട്ടയാടിയപ്പോഴും മതനിരപേക്ഷ, പുരോഗമന ധാരയ്ക്ക് ശക്തി പകര്‍ന്ന് മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു അദ്ദേഹമെന്നും കേളി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.