12 തുറമുഖങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു; സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍


1 min read
Read later
Print
Share

റിയാദ്: സൗദി അറേബ്യയില്‍ മത്സ്യബന്ധന മേഖലയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി 12 തുറമുഖങ്ങളുടെ നിര്‍മാണം പുരോഗമിച്ചുവരുകയാണെന്ന് കാര്‍ഷിക മന്ത്രാലയം അിറയിച്ചു. തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒരേ സമയം 4500 ബോട്ടുകളെ ഉള്‍ക്കൊളളാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആറു പ്രവിശ്യകളിലാണ് തുറമുഖം നിര്‍മിക്കുന്നത്. മക്ക, മദീന, ദമ്മാം, അസീര്‍, ജിസാന്‍, തബൂക്ക് എന്നിവിടങ്ങളിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ആറുതുറമുഖങ്ങള്‍ ഉടന്‍ തുറന്നു കൊടുക്കും. ജിസാനിലെ ഖൗര്‍ ഫുര്‍സാന്‍, അല്‍മദായ, ദമാമ്മിലെ ഖത്തീഫ്, അല്‍സൗര്‍, മദീനയിലെ അസീസിയ, അല്‍റയ്സ് എന്നീ ആറു തുറമുഖങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.

മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മത്സ്യ സമ്പത്തു കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും പുതിയ തുറമുഖങ്ങള്‍ സഹായിക്കുമെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ, ദേശീയ ഭക്ഷ്യസുരക്ഷക്കും തുറമുഖങ്ങള്‍ പ്രയോജനപ്പെടും. ചുരുങ്ങിയത് 1,200 സ്വദേശികള്‍ക്ക് നേരിട്ട് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിക്കും. കൂടാതെ തുറമുഖങ്ങളോടനുബന്ധിച്ചുളള റസ്റ്ററന്റുകള്‍, കോഫി ഷോപുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തൊഴില്‍ അവസരങ്ങളുണ്ടാകും.

സൗദിയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്നവരില്‍ 40 ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ പുതിയ തുറമുഖങ്ങള്‍ കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു തൊഴിലവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: ports construction is going on in saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram