ജിദ്ദ: 'മതേതര ഇന്ത്യ' എന്ന പേരില്‍ പ്രവാസി യുഡിഎഫ് കണ്ണമംഗലം ജിദ്ദ കമ്മിറ്റി സിഡി പ്രകാശനം ചെയ്തു. ജിദ്ദയില്‍ നടന്ന ഹൃസ്വമായ ചടങ്ങിലാണ് സി.ഡി പ്രകാശനം ചെയ്തത്.
കേരളത്തില്‍ പൊതുവേ ശക്തമായ യുഡിഎഫ് തരംഗമാണ് നിലനില്‍ക്കുന്നതെന്നും രാഹുല്‍ഗാന്ധിയുടെ വരവോടെ അത് മൂര്‍ധന്യത്തില്‍ എത്തി എന്നും കേരളത്തിലെ 20 മണ്ഡലങ്ങളും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രവാസി യുഡിഎഫ് കണ്ണമംഗലം ജിദ്ദ കമ്മിറ്റി അവകാശപ്പെട്ടു.
സക്കീര്‍ അലി കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി ഹബീബ് കല്ലന്‍ മുഖ്യപ്രഭാഷണം നടത്തി. മജീദ് കോട്ടീരി, അഹമ്മദ് അച്ചനമ്പലം, പിപി ലത്തീഫ്, കുട്ടിമോന്‍ വിപി, ശിഹാബ് പുളിക്കല്‍, സമദ് ചോലക്കല്‍, ചുക്കന്‍ അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
അഷ്ഫാഖ് പുള്ളാട്ട്, അക്ബര്‍ വാളക്കുട, ബഷീര്‍ കടകോട്ടീരി, അസ്റൂ ചുക്കാന്‍, റഹൂഫ് പനക്കന്‍ യൂ.എന്‍ മജീദ്, സിദീഖ് പുള്ളാട്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Share this Article
Related Topics