ദമ്മാം : പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 10ന് പാലക്കാട് നടക്കുന്ന ഗ്ലോബല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സായ എം.എസ്.എം പ്രോഫ്‌കോണിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന് കീഴിലുള്ള എം.എസ്.എം ദമ്മാം അല്‍കോബാര്‍ കമ്മിറ്റികള്‍ സംയുക്തമായി പ്രീ പ്രോഫ്‌കോണ്‍ മീറ്റ് നടത്തി. മീറ്റ് എന്‍.വി മുഹമ്മദ് സാലിം അരീക്കോട് ഉത്ഘാടനം ചെയ്തു.
ധാര്‍മ്മിക ബോധമുള്ള പ്രൊഫഷണലുകള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും ഉറച്ച ദൈവഭയവും കഠിനാധ്വാനവും അര്‍പ്പണബോധവും തങ്ങളുടെ പ്രവര്‍ത്തിപഥങ്ങളില്‍ കൊണ്ട് വരാന്‍ പ്രൊഫഷണലുകള്‍ തയ്യാരാകണമെന്നും ദമ്മാമില്‍ നടന്ന എം.എസ്.എം ദമാം പ്രീ പ്രോഫ്‌കോണ്‍ മീറ്റ് ആഹ്വാനം ചെയ്തു.
ഹിഷാം കക്കോടി അധ്യക്ഷത വഹിച്ച മീറ്റില്‍ അബ്ദുറഹ്മാന്‍ ഫാറൂഖി ചുങ്കത്തറ, മുഹമ്മദ് ശാക്കിര്‍ സ്വലാഹി കാസര്‍ഗോഡ്, മുഹമദ് ബിന്‍ അസ്ലം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ജിഹാദ് തൊടികപ്പുലം, അനൂപ്, ആബിദ് ഷാ, ഫാസില്‍ അഹമദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്ല അബ്ദുല്‍ കരീം സ്വാഗതവും ആസിഫ് അബു കൃതജ്ഞതയും നേര്‍ന്നു.
Share this Article
Related Topics