റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് തേങ്കുറിശ്ശി എരിമയുര്‍ സ്വദേശി വാസു ചീരുമ്പന്് കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ സെന്‍ട്രല്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
കേളി ന്യൂസനയ്യ ഏരിയ സെന്‍ട്രല്‍ യുണിറ്റ് ജോ: സെക്രട്ടറിയായിരുന്ന വാസു ചീരുമ്പന്‍ അല്‍റഷീദ് അബറ്റോങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസനയ്യ അല്‍ഫനാര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യുണിറ്റ് പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി മോഹനന്‍ സ്വാഗതം പറഞ്ഞു.
കേളി ന്യൂസനയ്യ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ ് പുരുഷോത്തമന്‍, ട്രഷറര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബേബി നരായണന്‍, മനോഹരന്‍, ഷാജി, അബ്ബാസ്, ബൈജു ബാലചന്ദ്രന്‍, ലിതിന്‍ ദാസ്, തോമസ് അബ്രഹാം, എ വി വര്‍ഗ്ഗീസ്, അബ്ദുള്‍ സലാം, എ ആര്‍ വര്‍ഗ്ഗീസ്, ബേബി ചന്ദ്രകുമാര്‍, രിലേഷ്, രമേശന്‍ എന്നിവര്‍ സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം യുണിറ്റ് സെക്രട്ടറി മോഹനന്‍ വാസു ചീരുമ്പന്് കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് വാസു ചീരുമ്പന്‍ നന്ദി പറഞ്ഞു.
Share this Article
Related Topics