റിയാദ്: കേരളീയത്തനിമ വിളിച്ചറിയിച്ച വിവിധ മത്സര ഇനങ്ങളും കലാപരിപാടികളും ഓണസദ്യയുമൊരുക്കി കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ഈദ് ഓണം സംഗമം സംഘടിപ്പിച്ചു.
മലാസിലെ അല്‍മാസ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം പ്രശസ്ത എന്‍.എല്‍.പി കൗണ്‍സലര്‍ ജിഷ ജനാര്‍ദ്ദനന്‍ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുകുന്ദന്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി അംഗങ്ങളായ സതീഷ് കുമാര്‍, ഗോപിനാഥന്‍ വേങ്ങര, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, പ്രസിഡണ്ട് ഷമീര്‍ കുന്നുമ്മല്‍, കേളി ജോയന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേളി മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, കേളി മലാസ് കുടുംബവേദി പ്രസിഡണ്ട് ഫസീല നാസര്‍, നിഷാദ് തുടങ്ങിയവര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കരീം നന്ദി പറഞ്ഞു.
ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേളിയുടെ രണ്ടാംഘട്ട സംഭാവനയുടെ ആദ്യ വിഹിതം ഹാരാ യൂണിറ്റ് അംഗം ശ്രീജിത്ത്, കേളി സെക്രട്ടറി ഷൗക്കത് നിലമ്പൂരിന് കൈമാറി.
ഈദ് ഓണം ആഘോഷത്തില്‍ കേളിയിലേയും കുടുംബവേദിയിലേയും കുട്ടികളും അംഗങ്ങളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. നാടന്‍ കലാരൂപമായ പരുന്താട്ടം, മാജിക് ഷോ, കഥക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ക്വിസ്, ഗാനാലാപനം, മാവേലി മന്നന് വരവേല്‍പ്പ്, മെന്റലിസം തുടങ്ങി വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
Content Highlights: KELI Onam -Eid fest