ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കായികോത്സവം: വള്ളിക്കുന്നും വണ്ടൂരും സംയുക്ത ജേതാക്കള്‍


4 min read
Read later
Print
Share

ജിദ്ദ: ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കായികോത്സവത്തില്‍ 19 പോയന്റ് വീതം നേടി വള്ളിക്കുന്ന് മണ്ഡലവും, വണ്ടൂര്‍ മണ്ഡലവും ഓവര്‍ ഓള്‍ ചാമ്പൃന്മാരായി. 18 പോയിന്റ് നേടി മങ്കട മണ്ഡലം രണ്ടാം സ്ഥാനവും 15 പോയന്റ് നേടി വേങ്ങര മണ്ഡലവും മൂന്നാം സ്ഥാനവും നേടി.

ജിദ്ദയിലെ കായിക ചരിത്രത്തില്‍ ആദൃമായി വിപുലമായ ജന പങ്കാളിത്തത്തോടെയായിരുന്നു ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കായികോത്സവം സംഘടിപ്പിച്ചത്. ഖാലിദ് ബിന്‍ വലീദ് റോഡിലെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ കായികോത്സവം സംഘാടന മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജനശ്രദ്ധ നേടി. ഉച്ചക്ക് 02:30ന് ആരംഭിച്ച രജിസ്ട്രേഷന്‍ മത്സാരാര്‍ത്ഥികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. 03:30ന് ആരംഭിച്ച വ്യക്തിഗത മത്സരങ്ങളെല്ലാം അതൃധികം വാശിയോടെയായിരുന്നു അരങ്ങേറിയത്.

വൈകീട്ട് 07:00 മണിക്ക് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ കമ്മിറ്റി അംഗങ്ങല്‍, വളണ്ടിയര്‍ വിങ്, ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങള്‍ എന്നീങ്ങങ്ങനെയുള്ള ക്രമത്തില്‍ മൂന്ന് വരിയായി മുന്നോട്ട് നീങ്ങി. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എം.എ ഗഫൂര്‍ സലൃൂട്ട് സ്വീകരിച്ചു. ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച് മങ്കട മണ്ഡലം ഒന്നാം സ്ഥാനവും നിലംബൂര്‍ മണ്ഡലം രണ്ടാം സ്ഥാനവും മഞ്ചേരി മണ്ഡലം മൂന്നാം സ്ഥാനവും നേടി.

മാര്‍ച്ച് പാസ്റ്റിന് ശേഷം ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എം.എ. ഗഫൂറിന്റെ അധൃക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മലപ്പുറം ജില്ലാ കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് എം.എം. കുട്ടി മൗലവി ഉത്ഘാടനം ചെയ്തു. സൗദി അറേബൃയിലെ ഇന്തൃന്‍ സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് മെമ്പര്‍ ഡാനിഷ് അബ്ദുല്‍ ഗഫൂര്‍ മുഖൃാതിഥി ആയിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, അബ്ദുറഹിമാന്‍, സാദിഖ് പാണ്ടിക്കാട്, റിഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും ജുനൈസ് കെ.ടി നന്ദിയും പറഞ്ഞു.

100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി എന്നീ വൃക്തിഗത മത്സരങ്ങളെല്ലാം വളരെ ആവേശകരവും വാശിയേറിയതുമായിരുന്നു. വ്യക്തിഗത ഇനങ്ങളിലെ വിജയികള്‍: 100 മീറ്റര്‍ നബീര്‍ അലി വേങ്ങര (ഒന്നാം സ്ഥാനം) മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂര്‍ (രണ്ടാം സ്ഥാനം) ഇലൃാസ് മട്ടില്‍ വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), 200 മീറ്റര്‍: അന്‍സാര്‍ വള്ളിക്കുന്ന് (ഒന്നാം സ്ഥാനം) ഇലൃാസ് മട്ടില്‍ വള്ളിക്കുന്ന് (രണ്ടാം സ്ഥാനം) സുഹൈല്‍ വി.പി ഏറനാട് (മൂന്നാം സ്ഥാനം), 1500 മീറ്റര്‍: മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂര്‍ (ഒന്നാം സ്ഥാനം) മുഹമ്മദ് മുസ്തഫ പെരിന്തല്‍മണ്ണ (രണ്ടാം സ്ഥാനം) സഹീര്‍ വി.പി വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), 3000 മീറ്റര്‍: ഹാനി ഹബീബ് പൊന്നാനി (ഒന്നാം സ്ഥാനം) ഷഹീര്‍ നിലംമ്പൂര്‍, ഷഫീക് മങ്കട (രണ്ടാം സ്ഥാനം) ജുനൈസ് മാളിയേക്കല്‍ മലപ്പുറം, നാസര്‍ ഏറനാട് (മൂന്നാം സ്ഥാനം), ലോങ്ങ് ജംപ്: ഷബീബ് ഏറനാട് (ഒന്നാം സ്ഥാനം)സയ്യിദ് സഫീര്‍ തങ്ങള്‍ തിരൂര്‍, ഇലൃാസ് മാട്ടില്‍ വള്ളിക്കുന്ന് (രണ്ടാം സ്ഥാനം) ഷിബു കൊണ്ടോട്ടി (മൂന്നാം സ്ഥാനം), ഹൈ ജംപ്: ഇലൃാസ് മാട്ടില്‍ വള്ളിക്കുന്ന് (ഒന്നാം സ്ഥാനം) സയ്യിദ് സഫീര്‍ തങ്ങള്‍ തിരൂര്‍ (രണ്ടാം സ്ഥാനം) ജുനൈസ് മാളിയേക്കല്‍ മലപ്പുറം (മൂന്നാം സ്ഥാനം), ഷോട്ട് പുട്: മുഹമ്മദ് റിയാസ് പൊന്നാനി (ഒന്നാം സ്ഥാനം) നുഹ് മാന്‍ വണ്ടൂര്‍ (രണ്ടാം സ്ഥാനം) ജൈസല്‍ സാദിഖ് വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), പഞ്ച ഗുസ്തി: റാഷിദ് പെരിന്തല്‍മണ്ണ (ഒന്നാം സ്ഥാനം) സലീല്‍ ഏറനാട് (രണ്ടാം സ്ഥാനം) സിറാജ് തിരുരങ്ങാടി (മൂന്നാം സ്ഥാനം).

ടീം ഇന മത്സരമായ കമ്പവലി അത്യന്തം ഉദ്വേഗജനകവും, ആവേശകരവുമായിരുന്നു. പങ്കെടുത്ത എല്ലാ മണ്ഡലം ടീമുകളും മത്സരത്തില്‍ നിറഞ്ഞ് നിന്നത് കാണികള്‍ക്ക് ആവേശമായി. മത്സരത്തില്‍ വേങ്ങര മണ്ഡലം ഒന്നാം സ്ഥാനവും, വണ്ടൂര്‍ മണ്ഡലം രണ്ടാം സ്ഥാനവും, മങ്കട മണ്ഡലം മൂന്നാം സ്ഥാനവും നേടി.

ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഷംസാദ് വേങ്ങര ഒന്നാം സ്ഥാനവും, ഷാഫി തിരുര്‍ രണ്ടാം സ്ഥാനവും, ഇല്യാസ് വള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി. 40 വയസിന് മുകളിലുള്ളവര്‍ക്കായി നടത്തിയ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ കോയ ഒന്നാം സ്ഥാനവും, അബ്ദുല്‍ ശുകൂര്‍ രണ്ടാം സ്ഥാനവും, പി.എം.എ ഗഫൂര്‍ മൂന്നാം സ്ഥാനവും നേടി. 15 വയസിന് താഴെയുള്ളവര്‍ക്കായി നടത്തിയ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ മിഷാല്‍ മുജീബ് ഒന്നാം സ്ഥാനവും, ഹര്‍ഷിന് റിയാന്‍ രണ്ടാം സ്ഥാനവും, ലാസിന്‍ മുജീബ്, ഷാസിയാന്‍ മുജീബ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

വ്യക്തിഗത ഇനങ്ങളിലെ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി ഇലൃാസ് മാട്ടില്‍ വള്ളിക്കുന്ന് (12 പോയന്റ്-ഒന്നാം സ്ഥാനം) മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂര്‍ (8 പോയന്റ്- രണ്ടാം സ്ഥാനം) സയ്യിദ് സഫീര്‍ തങ്ങള്‍ തിരുര്‍ (6 പോയന്റ്-മൂന്നാം സ്ഥാനം) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

മത്സരാനന്തരം നടന്ന സമ്മാനദാന ചടങ്ങില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് സ്ഥാനം പങ്കിട്ട വള്ളിക്കുന്ന് വണ്ടൂര്‍ മണ്ഡലങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ട്രോഫി നല്‍കി. വിവിധയിനങ്ങളിലെ ജേതാക്കള്‍ക്ക്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റര്‍, ലത്തീഫ് മസ്ലിയാരങ്ങാടി, അബ്ദുറഹിമാന്‍ വെള്ളിമാട്കുന്ന്, എ.കെ. ബാവ, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍ എന്നിവരും നാഷണല്‍ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്പോര്‍ട്സ് സമിതി കണ്‍വീനര്‍ അബു കട്ടുപ്പാറ നന്ദി പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, സി.സി. കരീം എന്നിവരും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ നഹ്ദി ബാബു, ഉനൈസ് വി.പി, സീതി കൊളക്കാടന്‍, ഇലൃാസ് കല്ലിങ്ങല്‍, അബ്ബാസ് വേങ്ങൂര്‍, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, സുല്‍ഫിക്കര്‍ ഒതായി, അബ്ദുല്‍ ഗഫൂര്‍ മങ്കട സ്പോര്‍ട് സബ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് വി.വി, കണ്‍വീനര്‍ അബു കട്ടുപ്പാറ, വിവിധ സബ് വിംഗ് പ്രതിനിധികള്‍ എന്നിവര്‍ നിയന്ത്രിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram