ജിദ്ദ: മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്ന സനായയിലെ ഏതാനും ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ജിദ്ദ പ്രവാസി സാംസ്‌കാരിക വേദി പുതുവസ്ത്ര വിതരണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍റഹീം ഒതുക്കുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി സാംസ്‌കാരികവേദി ജിദ്ദയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
പ്രവാസി സേവന വേദി കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍കരീം ആമുഖ പ്രഭാഷണം നടത്തി. മഹജര്‍ മേഖല പ്രസിഡന്റ് ഷഫീഖ് മേലാറ്റൂര്‍, സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ എ കെ സെയ്തലവി, കോര്‍ഡിനേറ്റര്‍മാരായ ഷിജു, അബ്ദുല്‍വഹാബ്, എം പി അന്‍വര്‍, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഷെയ്ഖ് ഉണ്ണീന്‍, നിസാര്‍, സലാഹ്, അബ്ദുള്‍റഹ്മാന്‍ എന്നിവരും വിവിധ ക്യാമ്പുകളിലായി നടന്ന വസ്ത്രവിതരണത്തില്‍ പങ്കെടുത്തു. വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയുള്ള ക്യാമ്പയിന് നിസാര്‍ ഇരിട്ടി നേതൃത്വം നല്‍കി.