ഗാസയിലെ നിര്‍ധനര്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താര്‍ ഭക്ഷണവിതരണം


1 min read
Read later
Print
Share

ഇഫ്താര്‍, ഭക്ഷണക്കിറ്റ് വിതരണം എന്നീ രണ്ട് റംസാന്‍ പദ്ധതികളാണ് ഖത്തര്‍ ചാരിറ്റി ഗാസാമുനമ്പില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദോഹ: ഗാസാമുനമ്പിലെ അനാഥരും നിര്‍ധനരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താര്‍ ഭക്ഷണവിതരണം തുടരുന്നു.

ഇഫ്താര്‍, ഭക്ഷണക്കിറ്റ് വിതരണം എന്നീ രണ്ട് റംസാന്‍ പദ്ധതികളാണ് ഖത്തര്‍ ചാരിറ്റി ഗാസാമുനമ്പില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് പദ്ധതികളിലുമായി 98,700 ഓളം പേര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. അനാഥര്‍, അംഗപരിമിതര്‍, നിര്‍ധന കുടുംബം എന്നിവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. റംസാന്‍ ഇഫ്താര്‍ പദ്ധതിയുടെ ഭാഗമായി 12,258 കുടുംബങ്ങളില്‍ 8,030 കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ ഓഫീസില്‍നിന്ന് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തു.

56,000ത്തിലധികം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം ലഭിക്കും. വെല്‍ഫയര്‍ അസോസിയേഷന്റെ വാജിദ് പദ്ധതിയുടെ ഭാഗമായി അനാഥര്‍ക്കായി ഗ്രൂപ്പ് ഇഫ്താറുകളും സംഘടിപ്പിക്കുന്നുണ്ട്. ഗാസാമുനമ്പിലെ അഞ്ച് പ്രവിശ്യകളിലായി 37 പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി വിനോദപരിപാടികളും കുട്ടികള്‍ക്കായി സമ്മാനവിതരണവും നടക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 5,273 കുടുംബങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്ത 1,800 കുടുംബങ്ങള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. റംസാനിലുടനീളം ഭക്ഷണക്കിറ്റ് വിതരണവുമുണ്ട്. 6,100 കുടുംബങ്ങളിലായി 42,700 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram