ക്യു.എന്‍.എ. ഹാക്കര്‍മാര്‍ക്കെതിരേ യഥാസമയം നിയമ നടപടി -പ്രതിരോധമന്ത്രാലയം


1 min read
Read later
Print
Share

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാ കരാറുകളില്‍ ഗുരുതരമായ വീഴ്ചകളാണ് ഉപരോധത്തിലൂടെ സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ചും സുരക്ഷാ വിവരങ്ങളുടെ കൈമാറ്റത്തിലെന്നും അദ്ദേഹം വിശദീകരിച്ചു.

ദോഹ: രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ.) ഹാക്ക് ചെയ്തവര്‍ക്കെതിരേ യഥാസമയം നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അധികൃതര്‍.

രാജ്യത്തിനെതിരേനടന്ന സൈബര്‍ ആക്രമണം രക്തരഹിത യുദ്ധമാണെന്നും മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടന്ന ക്യു.എന്‍.എ. വൈബ്‌സൈറ്റ് ഹാക്കിങ്ങിനെക്കുറിച്ചുള്ള അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം കുറ്റക്കാര്‍ക്കെതിരേ യഥാസമയംതന്നെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹാക്കിങ്ങിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വെബ്‌സൈറ്റിന്റെ നിയന്ത്രണം തിരികെ നേടാന്‍ കഴിഞ്ഞു. സൈബര്‍ സുരക്ഷയില്‍ വിദഗ്ധരായവരെ തിരഞ്ഞെടുക്കാനായി സര്‍വകലാശാലകളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. രാജ്യത്തിന് സ്വന്തമായ സൈബര്‍ അക്കാദമി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവില്‍ സൈബര്‍ അക്രമണവും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സ്റ്റേറ്റ് സുരക്ഷാ ബ്യൂറോ, ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നീ മൂന്ന് സ്ഥാപനങ്ങളാണുള്ളത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാ കരാറുകളില്‍ ഗുരുതരമായ വീഴ്ചകളാണ് ഉപരോധത്തിലൂടെ സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ചും സുരക്ഷാ വിവരങ്ങളുടെ കൈമാറ്റത്തിലെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണ സാംസ്‌കാരിക രാജ്യങ്ങളില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സുരക്ഷാ വിവരങ്ങള്‍ കൈമാറ്റംചെയ്യുന്നത് തുടരുകയാണ് പതിവ്. എന്നാല്‍ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധം വിവരങ്ങള്‍ കൈമാറുന്നതില്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ക്യു.എന്‍.എ. ഹാക്കിങ്ങിനെ തുടര്‍ന്ന് സൗദിസഖ്യം രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ജനങ്ങളെയും വിപണിയെയും ബാധിക്കാത്ത തരത്തില്‍ ഇതര നടപടികള്‍ രാജ്യം സ്വീകരിച്ചു. വിശുദ്ധ റംസാന്‍ മാസത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഞെട്ടലില്‍നിന്ന് മോചിതരാകുക ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram