റംസാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു


1 min read
Read later
Print
Share

വിശുദ്ധ റംസാന്റെ പുണ്യം തേടുന്നതിനായാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്

ദോഹ: ഖത്തറിലെ ജയിലില്‍ കഴിയുന്ന ഗുരതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത തടവുകാരെ മോചിപ്പിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു.

വിശുദ്ധ റംസാന്റെ പുണ്യം തേടുന്നതിനായാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. വര്‍ഷത്തില്‍ ദേശീയ ദിനത്തിലും റംസാനിലുമാണ് അമീര്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നത്. ശിക്ഷാകാലാവധിയുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയവരെയാണ് വിട്ടയക്കുന്നത്. അതേസമയം പൊതുമാപ്പ് ലഭിച്ചവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram