ദോഹ: 2022 ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് വിഖ്യാത സ്പാനിഷ് താരം സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്.
ലോകകപ്പിനായി ഖത്തറില്‍ കളിക്കുകയെന്നാണ് ആഗ്രഹം. ലോകകപ്പിന് അഞ്ചു വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അപ്പോഴേക്കും ശാരീരികാവസ്ഥ എന്തായിരിക്കുമെന്ന് അറിയില്ലെന്നും സെര്‍ജിയോ പറഞ്ഞു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്പാനിഷ് ദേശീയ ടീമിലെ താരങ്ങള്‍ക്കൊപ്പം ദോഹയിലെത്തിയതാണ് സെര്‍ജിയോ. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗം കൂടിയാണ് സെര്‍ജിയോ. 2022-ല്‍ ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ടൂര്‍ണമെന്റായിരിക്കും ഖത്തറില്‍ നടക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായികമേഖലയുടെ ഉന്നമനത്തിനായി വളരെയധികം പരിശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്. 2013-ല്‍ ദോഹയിലെത്തിയപ്പോഴുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. വലിയ മാറ്റങ്ങളാണ് രാജ്യത്തുള്ളത്. കായികമേഖലയ്ക്ക് പ്രത്യേകിച്ചും ഫുട്‌ബോളിന് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നതെന്നും സെര്‍ജിയോ ചൂണ്ടിക്കാട്ടി.
സുഹൃത്തും മുന്‍ ബാഴ്‌സലോണ ക്യാപ്റ്റനുമായ സാവി ഫെര്‍ണാണ്ടസിന്റെ അഭിപ്രായം തന്നെയാണ് 2022 ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച് തനിക്കുള്ളതെന്നും സെര്‍ജിയോ പറഞ്ഞു. 2022 ലോകകപ്പ് മികച്ച വിജയമാകുമെന്ന് നേരത്തെ സാവി അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തിനായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകളെയും സെര്‍ജിയോ പ്രശംസിച്ചു. നിലവിലെ പ്രതിസന്ധിയില്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍താനിക്ക് ഐക്യദാര്‍ഢ്യവും സെര്‍ജിയോ പ്രഖ്യാപിച്ചു. അമീറിന്റെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടില്‍ തന്റെ കൈയൊപ്പിട്ട് നല്‍കുകയും ചെയ്തു. സ്പാനിഷ് ദേശീയ ടീമിലെ ജെറാള്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ എന്നിവരും സെര്‍ജിയോയ്‌ക്കൊപ്പം ദോഹയില്‍ എത്തിയിട്ടുണ്ട്.