ദോഹ: ദോഹയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി യൂത്ത്‌ഫോറം സൗഹൃദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ ഇഫ്താര്‍ മീറ്റുകള്‍ പോലുള്ള കൂടിച്ചേരലുകള്‍ കൊണ്ട് സാധിക്കുമെന്ന് ഇഫ്താര്‍ മീറ്റിനു മുന്നോടിയായി നടന്ന സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
സുനില്‍ പെരുമ്പാവൂര്‍, ബാവ വടകര, സലാം കോട്ടക്കല്‍, സാന്ദ്ര രാമചന്ദ്രന്‍, കമല്‍ കുമാര്‍, ഹരിദാസ് ത്രിശൂര്‍, കൃഷ്ണന്‍ മുംബൈ, മജീദ് നാദാപുരം, ഫൈസല്‍ അരീക്കാട്ടയില്‍, സുഹാസ് പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എ ഫിറോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഇരാറ്റുപേട്ട സ്വാഗതം പറഞ്ഞു.