ഫെബ്രുവരിയേക്കാള്‍ മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹമാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ പ്രീമിയത്തിന് 1.55 റിയാലും സൂപ്പറിന് 1.65 റിയാലുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര തലത്തിലെ എണ്ണ വിലയനുസരിച്ച് എല്ലാമാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കാന്‍ ഖത്തര്‍ ഊര്‍ജ വ്യവസായ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് എല്ലാമാസവും ഇന്ധന വില പുതുക്കുന്നത്. ഏപ്രില്‍ മാസം ഇന്ധന വില വീണ്ടും വര്‍ധിക്കുമെന്ന ആശങ്കയിലായിരുന്ന രാജ്യത്തെ വാഹന ഉടമകള്‍ക്ക് പെട്രോള്‍ വില വര്‍ധിപ്പിക്കാത്തത് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഡീസല്‍ വാഹനങ്ങളുടെ ഉടമകള്‍ക്ക് അഞ്ച് ദിര്‍ഹം വര്‍ധിച്ചത് അല്പം ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ സംശയമില്ല.