ഹൃദയ രോഗങ്ങളില്‍ പ്രത്യേക പഠനം നടത്തിയ ഡോക്ടര്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് എജ്യൂക്കേറ്റര്‍ നഴ്‌സ് എന്നിവരടങ്ങിയ സംഘമാണ് അടിയന്തര ഘട്ടത്തിലെ ചികിത്സയ്‌ക്കെത്തുക. ഓരോ രോഗിക്കും ആവശ്യമായ ചികിത്സാ പദ്ധതി തയ്യാറാക്കലാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. സംഘം രോഗികളോടും കുടുംബാംഗങ്ങളോടും രോഗത്തെക്കുറിച്ച് വിശദീകരിക്കും. ഹൃദ്രോഗം വരാതിരിക്കാന്‍ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിപ്പിക്കും.
അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കുന്ന കുത്തിവെപ്പുകള്‍ക്കായി രോഗിയെ പ്രവേശിപ്പിക്കുന്നതിന് ഇടത്താവളങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 2014ല്‍ 1,200 ഹൃദ്രോഗികളാണ് പ്രത്യേക ക്ലിനിക്കില്‍ എത്തിയത്. ഈ വര്‍ഷം അവസാനത്തോടെ അത് ഇരട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.ഹൃദ്രോഗത്തിന് മെച്ചപ്പെട്ട ചികിത്സയെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയതായും പുതിയ ക്ലിനിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനായതായും ഡോ. ബദര്‍ പറയുന്നു.
ആവശ്യത്തിന് രക്തം കൃത്യമായ മര്‍ദത്തോടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാന്‍ ഹൃദയത്തിന് കഴിയാത്ത അവസ്ഥയെയാണ് ഹൃദയസ്തംഭനം എന്ന് വിളിക്കുന്നത്. ഹൃദയത്തിന്റെ പേശികള്‍ തളരുമ്പോഴും ഉറങ്ങുമ്പോഴുമാണ് അത് സംഭവിക്കുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാണത്. വൃക്ക, കരള്‍ തുടങ്ങിയ ശരീര ഭാഗങ്ങളെയും അത് ബാധിക്കാനിടയുണ്ട്. എന്നാല്‍, കഴിഞ്ഞ 30വര്‍ഷത്തിനിടയില്‍ ഹൃദയസ്തംഭനം ഉണ്ടാകുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കൂടിയിരിക്കുകയാണെന്നും ഡോ. ബദര്‍ പറഞ്ഞു.