ദോഹ. ഖത്തറിലെ ബിര്‍ള പബ്ളിക് സ്‌ക്കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ജെറോം ജെന്നിക്ക് ഖത്തര്‍ കെ.എം.സി.സിയുടെ അനുമോദനം. പ്രഥമ ബാസിത് മേമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിന്റെ ഭാഗമായി ദോഹ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ മെമന്റോ സമ്മാനിച്ചു. അല്‍ സദ്ദ് ക്ളബ്ലിന്റെ 12 വയസ്സിന് താഴെയുളള ഫുട്ബോള്‍ ടീമില്‍ അംഗമാണ് ജെറോം ജെന്നി.
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അല്‍ സദ്ദ് ക്ളബ്ബ് ടീമില്‍ കളിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്. ഫുട്ബോളിനോടുള്ള അദമ്യമായ ആവേശമാണ് ജെറോമിനെ അല്‍ സദ്ദ് ക്ളബ്ബിലെത്തിച്ചത്. ഖത്തറിലെ ഏഴ് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഖത്തരീ ക്ലബ്ബില്‍ അണ്ടര്‍ 12 കാറ്റഗറിയില്‍ കളിക്കുന്ന ഇന്ത്യക്കാരന്‍ എന്ന പ്രത്യേകത കൂടിയുണ്ട് ജെറോമിന്.
Content Highlights: Qatar KMCC congratulate Jerom Jenny