ദോഹ: ഏറ്റവും നൂതനമായ ഡയറക്ടറിക്കുള്ള ബിസ്ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാര്‍ഡ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലഭിച്ചു. തിരുവന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി സി ദിവാകരന്‍ എം.എല്‍.എയില്‍ നിന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അവാര്‍ഡ് ഏറ്റുവാങ്ങി.
ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫിനകത്തും പുറത്തും വളരെ വലിയ സ്വാധീനമുണ്ടാക്കിയ ഈ പ്രസിദ്ധീകരണം കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബിസ്ഗേറ്റ് സി.ഇ.ഒ അന്‍സാരി സലാം, മാനേജിംഗ് ഡയറക്ടര്‍ പ്രജോദ് പി. രാജ്, സിനിമാ നടിയും മോട്ടിവേഷണല്‍ സ്പീക്കറുമായ അനിത ദിലീപ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Contentn Highlights: Qatar Business card Directory get bisgate Award