മുഹമ്മദ് അഷറഫ് മടിയാരിയുടെ 'നെയ്യരാണി പാലത്തിനുമപ്പുറം' പ്രകാശനം ചെയ്തു.


1 min read
Read later
Print
Share

ദോഹ: പ്രവാസി എഴുത്തുകാരന്‍ മുഹമ്മദ് അഷറഫ് മടിയാരിയുടെ ആദ്യ കഥാ സമാഹാരം 'നെയ്യരാണി പാലത്തിനുമപ്പുറം' ഖത്തറില്‍ പ്രകാശനം ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിയാണ് പ്രകാശനം നിര്‍വഹിച്ചത്

കഴിഞ്ഞ ദിവസം ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച ഹീലിംഗ് സമ്മിറ്റ് സമാപന വേദിയില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ പ്രസാദകര്‍ കോഴിക്കോട് ലിപി പബ്ലിക്കേഷനാണ്. വിവിധ സന്ദര്‍ഭങ്ങളിലായി എഴുതിയ 13 കഥകള്‍ കഥാസമാഹാരത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച അഷ്റഫ് മടിയാരി സൂചിപ്പിച്ചു. സാമൂഹ്യ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എന്‍ പി ഹാഫിസ് മുഹമ്മദ് അവതാരിക എഴുതിയ കൃതിയിലെ കഥകള്‍ക്ക് കലാകാരന്‍ മുക്താര്‍ ഉദരംപൊയിലാണ് ചിത്രം വരച്ചു നല്‍കിയത്.

ദോഹയിലെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതി നടത്തിയ കഥയരങ്ങില്‍ അഷ്റഫ് മടിയാരിയുടെ കഥയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റേഡിയോയുടെ വോയ്സ് ഓഫ് കേരള എന്ന പരിപാടിയില്‍ ഈ കഥയ്ക്ക് പ്രവാസി സാഹിത്യകാരി ഷീല ടോമി ശബ്ദാവിഷ്‌കാരം നടത്തിയിട്ടുമുണ്ട്. ഗള്‍ഫ് ആനുകാലികങ്ങളില്‍ രചനകള്‍ നടത്തുന്ന അഷറഫ് മടിയാരി ദീര്‍ഘകാല ഖത്തര്‍ പ്രവാസി കൂടിയാണ്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ അദ്ദേഹം ഒരു കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്യുന്നു.

Contentn Highlights: Muhammad Ashraf madiyari's first book of stories published

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram