ദോഹ: മില്ലേനിയം കിഡ്സ് പത്തൊമ്പതാം വാര്‍ഷികം ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഏപ്രില്‍ അഞ്ചി ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ വെച്ച് നടന്നു. 'പെണ്‍പെരുമ' എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക പരിപാടിയോടൊപ്പം എട്ടാമത് മെഗാ മലയാളം ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
ഡോക്ടര്‍ എന്‍.പി ഹാഫിസ് മുഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തെ ഐ.സി.സി പ്രസിഡണ്ട് ശ്രീ മണികണ്ഠന്‍, മില്ലേനിയം കിഡ്സ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ എന്നവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ ഐ സി ബി ഫ് പ്രസിഡണ്ട് ശ്രീ ബാബു രാജ്, നോര്‍ക്ക റൂട്ട് പ്രസിഡണ്ട് സി വി റപ്പായി ,ഐ സി ബി ഫ് , മില്ലേനിയം കിഡ്സ് എന്നിവയുടെ സജീവ അംഗം സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ക്വിസ് മത്സരം നിയന്ത്രിച്ച വിദഗ്ധ ജൂറി അംഗങ്ങള്‍ക്കും മത്സരവേദിയൊരുക്കിയ നോബിള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഉള്ള മോമെന്റോ ഡോക്ടര്‍ ഹാഫിസ് മുഹമ്മദ് കൈമാറി.
ക്വിസ് മത്സരത്തിന്റെ സീനിയര്‍ ജൂനിയര്‍ കാറ്റഗറിയിലുള്ള ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മണികണ്ഠന്‍ ബാബുരാജ് എന്നിവരും നോബിള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള മോമെന്റോ എം സി റപ്പായിയും കൈമാറി.