പ്രൊഫ. ശോഭീന്ദ്രനെ ആദരിക്കുന്നു.


2 min read
Read later
Print
Share

ദോഹ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ ശോഭീന്ദ്രനെ ആദരിക്കുന്നു. മൈന്റ് പവര്‍ ട്രൈയിനര്‍ ഡോ. സി.എ റസാഖിന്റെ മൈന്റ് ട്യൂണ്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയായ മൈന്റ് ട്യൂണ്‍ എക്കോ വേവ്സാണ് ആദരിക്കുന്നത്. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച്ച ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കുന്ന മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് പ്രഥമ ആഗോള ഉച്ചക്കോടിയില്‍ വെച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും.

'മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം' എന്ന പ്രമേയത്തില്‍ പത്തു മാസക്കാലമായി രാജ്യാന്തര തലത്തില്‍ നടന്നു വരുന്ന കാമ്പയിനിന്റെ സമാപനമാണ് സമ്മിറ്റ്. 2018 ഏപ്രില്‍ 15ന് ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്ത കാമ്പയിനിന്റെ ഭാഗമായി മലേഷ്യ, ഇന്ത്യ, ഖത്തര്‍,യു.ഏ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സെമിനാറുകള്‍.ശുചിത്വ സേവന പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടല്‍, സ്പീച്ച് റിയാലിറ്റി ഷോകള്‍, പളയാനന്തരം നടന്ന നവകേരള മുന്നേറ്റത്തിന് മനസ്സൊരുക്കം പ്രോഗ്രാമുകള്‍, മനസ്സിനൊരു ട്യൂണിംഗ്, ലൈഫിനൊരു ടേണിംഗ് വര്‍ക്ക് ഷോപ്പുകള്‍ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

2014ല്‍ ആറ് ജിസിസി രാഷ്ട്രങ്ങളിലെ 20 കേന്ദ്രങ്ങളില്‍ 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍,ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ 120 പ്രോഗ്രാമുകളുമായി നടന്ന മൂന്ന് മാസ ക്യാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലുമായി ഒമ്പത് കമ്യൂണുകളും നിരവധി ചാപ്റ്ററുകളുമായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റിയുടെ ലീഡേഴ്‌സ് ഫാക്ടറി മോള്‍ഡിംഗ് മിഷന്‍ സംവിധാനത്തിലൂടെയാണ് നേതൃത്വ പരിശീലനം നടക്കുന്നത്.

ഏഴു രാഷ്ട്രങ്ങളിലെ വിവിധ കമ്യൂണുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരാണ് പ്രതിനിധികളായെത്തുന്നത്. വേവ്‌സ് ട്രൂപ്പിന്റെ കലാപരിപാടികളും സംഗീത നിശയും അരങ്ങേറും. ചീഫ് പാട്രണ്‍ ഉസ്മാന്‍ കല്ലന്‍, എക്കോ വേവ്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ വി.സി മശ്ഹൂദ്, ഭാരവാഹികളായ മുത്തലിബ് കണ്ണൂര്‍, രാജേഷ് വി.സി, ബഷീര്‍ ഹസന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നൗഫല്‍, ബല്‍ക്കീസ് നാസര്‍, ജാഫര്‍, ശമീര്‍ പി.എച്ച,് ബഷീര്‍ നന്മണ്ട, മുനീര്‍, അബ്ദുല്ല പോയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

Content Highlights: Life Time Achievement Award for prof. Shobheendran by Mind Echo Waves

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram