ദോഹ: വയനാട് പാര്‍ലമെന്റ് മണ്ഡലമുള്‍പ്പെട്ട ഇന്‍കാസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'രാഹുല്‍ജിയ്‌ക്കൊരു വോട്ട് ഇന്ത്യയ്ക്കൊരു കൂട്ട്' എന്ന സന്ദേശമുയര്‍ത്തി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സല്‍വാ റോഡിലെ താസ റെസ്റ്റോറന്റില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ മണ്ഡലം ആക്ടിങ് പ്രസിഡന്റ് അനീസ് എരഞ്ഞിമാവിന്റെ അധ്യക്ഷതയില്‍ ഒ ഐ സി സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പുറായില്‍ ഉത്ഘാടനം ചെയ്തു.
രാഹുല്‍ ഗാന്ധി ഇന്ത്യക്കണ്ട എക്കാലത്തെയും മികച്ച നേതാക്കളിലൊരാളാണെന്നും അദ്ദേഹത്തിന്റെ വിനയവും പ്രവര്‍ത്തന ശൈലിയും മറ്റ് രാഷ്ട്രീയ നേതാക്കളും മാതൃകയായി സ്വീകരിക്കേണ്ടതാണെന്നും സിദ്ധിഖ് പുറായില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം കരീം അബ്ദുള്ള, ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര, ജില്ലാ ജനറല്‍ സെക്രട്ടറി സി.വി അബ്ബാസ്, ബഷീര്‍ തുവ്വാരിക്കല്‍, അഷ്റഫ് പിഎം, കെഎം ഷാജഹാന്‍, അസീസ് പുറായില്‍, ഇഠ സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു.
തിരഞ്ഞടുപ്പ് പ്രചാരണാര്‍ത്ഥം പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ടായിരം ടീഷര്‍ട്ടുകള്‍, പതിനായിരത്തോളം തൊപ്പികള്‍, തിരുവമ്പാടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ബാനറുകളും രാഹുല്‍ജിഗാന്ധിയുടെ കൂറ്റന്‍ കട്ട് ഔട്ട് സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു. കണ്‍വെന്‍ഷനില്‍ ഇന്‍കാസ് തിരുവമ്പാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സഫ്വാന്‍ കെ പി സ്വാഗതവും ട്രഷറര്‍ ഹാഷിം പാലൂര്‍ നന്ദിയും പറഞ്ഞു
Content Highlights: INCAS OICC Qatar