ദോഹ: പ്രവാസികളുടെ ജോലികഴിഞ്ഞുള്ള സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുവാനും, പ്രവാസ ലോകത്ത് മികച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാനും കോഴിക്കോട് ജില്ലയിലെ പൂനൂര്‍ നിവാസികളുടെ കൂട്ടായ്മയായ പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സെര്‍വിസ്സ് (പാസ് ഖത്തര്‍) യോഗം ഉദ്ഘടനം നിര്‍വഹിച്ചു കൊണ്ട് പ്രഗത്ഭ സാമൂഹ്യ പ്രവര്‍ത്തകനും ചിന്തകനുമായ പി. എസ്. അസ്‌കര്‍ അലി അഭിപ്രായപ്പെട്ടു.
ദോഹയിലും പൂനൂരിലുമായി കുടുംബ സംഗമം, കുട്ടികള്‍ക്കായി കലാപരിപാടികള്‍, രക്ഷിതാക്കള്‍ക്കായി പാരന്റിങ് ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ്, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, ഇഫ്താര്‍ സംഗമം, മെമ്പര്‍ഷിപ്പ് ക്യാമ്പയ്ഗന്‍ എന്നിവ പാസ് ഖത്തര്‍ അതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു അടുത്ത മാസത്തിനുള്ളില്‍ നടത്തുവാന്‍ ഉതകുന്ന ആറു മാസ രൂപരേഖ യോഗം അംഗീകരിച്ചു.
പ്രവാസികള്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമങ്ങളെ കുറിച്ചും മറ്റും കൃത്യമായ വിവരം കൈമാറുക, ആത്മവിശ്വാസം വളര്‍ത്താനുതകുന്ന പരിപാടികള്‍ എന്നിവ പാസ് ഖത്തര്‍ നടത്തി വരുന്നു.
ഷബീര്‍ ശംറാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലാം അവേലം, ഷബീര്‍ ശംറാസ്, ഡോക്ടര്‍ ജമാല്‍, ഷഫീഖ് ശംറാസ്, സി.പി സംശീര്‍ പൂനൂര്‍, അര്‍ഷാദ് പൂനൂര്‍, കാസിം കാന്തപുരം , ഹാരിസ് പൂക്കോട്എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 55748979/66094991/3369084 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Content Highlights: Doha Punur Association for Social Service meting