ദോഹ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അനുഭാവികളുടെ സംയുക്ത യോഗം കൂടി. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു .
തിരഞ്ഞെടുപ്പ് കമ്മിറ്റി കോ -ഓര്‍ഡിനേറ്റര്‍ എസ്. പ്രദീപ്കുമാര്‍ ആധ്യക്ഷത വഹിച്ച മീറ്റിംഗില്‍ സംസ്‌കൃതി പ്രസിഡന്റ് എ. സുനില്‍കുമാര്‍, സെക്രട്ടറി ഷംസീര്‍ അരീക്കല്‍, ജില്ലാ കണ്‍വീനര്‍ മാരായ ബിജു പി. മംഗലം (ആലപ്പുഴ). തോമസ് കുരിയന്‍ (പത്തനംതിട്ട), മുജീബ് (ഇടുക്കി), അപ്പു (കോട്ടയം) എന്നിവര്‍ പ്രസംഗിച്ചു. ഓമനക്കുട്ടന്‍ പരുമല നന്ദി പറഞ്ഞു