ദോഹ: വെള്ളിയാഴ്ച അല്‍ സദ്ദ് സ്പോര്‍ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഇന്റര്‍ കുറ്റ്യാടി നിയോജക മണ്ഡലം കെ.എം.സി.സി പഞ്ചായത്ത് തല വോളിബോള്‍ മത്സരത്തില്‍ കുറ്റ്യാടി പഞ്ചായത്തിനെതിരെ മൂന്ന് സെറ്റ് നേടിക്കൊണ്ട് വേളം പഞ്ചായത്ത് ജേതാക്കളായി. കുറ്റ്യാടി മാമാങ്കം 2019 ന്റെ ഭാഗമായി നടന്ന മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പഞ്ചായത്തുകളും മികച്ച കളികള്‍ കാഴ്ച വെച്ചു. കുറ്റ്യാടി മാമാങ്കം വോളിബോള്‍ മത്സരങ്ങള്‍ ഏഷ്യാകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന്റെ ഭാഗമായ കുറ്റ്യാടിയിലെ മജീദ് നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ കെ കെ മൊയ്തു മൗലവി, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ ഫൈസല്‍ അരോമ,മുസ്തഫ എലത്തൂര്‍ അഷ്റഫ് കനവത്ത്, ജില്ലാ ജനറല്‍ സിക്രട്ടറി എം പി ഇല്യാസ്, ജില്ലാ ഭാരവാഹികളായ ശരീഫ് മമ്പായില്‍,മുജീബ് കൊഴിശേരി,ഫൈസല്‍ മാസ്റ്റര്‍, മുഹമ്മദ് അലി തിരുവമ്പാടി കെ എം സിസി നേതാക്കളായ അന്‍വര്‍ ബാബു സവാദ് വെളിയംകോട് എന്നിവ്വര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരെ പരിചയപെട്ടു.
മത്സര വിജയികളായ വേളം പഞ്ചായത്തിനുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈസല്‍ അരോമയും റണ്ണര്‍ അപ്പിനുള്ള ട്രോഫി അഷ്റഫ് കനവത്തും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഡിഫന്റര്‍ പുരസ്‌കാരം സലീം വള്ളില്‍ വില്യാപ്പള്ളിക് മണ്ഡലംവൈസ് പ്രസിഡന്റ് ഫിര്‍ദൗസ് മണിയൂരും മികച്ച ഒഫെന്റ്റര്‍ ആയ മുഹമ്മദ് വേള തിന്നു പ്രസിഡന്റ് സിറാജ് മാതോത് മികച്ച കളിക്കാരനായ സിറാജ് വേളത്തിനു സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ഫൈസല്‍ തോടന്നൂരും ട്രോഫികള്‍ സമ്മാനിച്ചു. ടൂര്‍ണ്ണമെന്റ് ഒഫീഷ്യല്‍സായ നസീം പയ്യോളി,ബഷീര്‍ പട്ടാര,മുനീര്‍ പയന്തോങ്ങ്, എന്നിവര്‍ക്കു യഥാക്രമം ശരീഫ് മമ്പായില്‍, അജ്മല്‍ നബീല്‍, മുഹമ്മദ് പി കെ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. മണ്ഡലം ജനറല്‍ സിക്രട്ടറി ശബീര്‍ മേമുണ്ട, ട്രഷറര്‍ സല്‍മാന്‍ എളയാടം മറ്റു ഭാരവാഹികളായ റഹീം എന്‍ കെ, കുഞ്ഞമ്മദ് തിയ്യറമ്പത്ത്, സമദ് എം കെ, ജലീല്‍ പൂളക്കൂല്‍,ഫൈസല്‍ കായക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.