ദോഹ: ഭൗതിക ലോകത്തിന്റെ മായിക വലയത്തില്‍ ജീവിത ലക്ഷ്യം മറന്നു പോയ വര്‍ത്തമാനകാല സമൂഹത്തിന് മുന്നില്‍ ലോക സ്രഷ്ടാവിനെക്കുറിച്ചും, അവന്‍ മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്നതിനായി കാലിക പ്രസക്തമായ വിഷയങ്ങളെ അധികരിച്ചു കൊണ്ട് ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച ( ഏപ്രില്‍ 12 ) മഗ്രിബ് നമസ്‌കാര ശേഷം ദോഹ ഫനാര്‍ ഹാളില്‍ വെച്ച് 'നമ്മുടെ ലക്ഷ്യം നരകമോചനമല്ലയോ ' എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരി, 'നാഥനെ അറിയുക നാളെയുടെ രക്ഷക്ക് ' എന്ന വിഷയത്തില്‍ ഉമര്‍ ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും.
കടമകള്‍ മറന്നു നശ്വരമായ ഭൗതിക ലോകത്തിന്റെ ആഡംബരങ്ങളിലേക്ക് വഴുതിപ്പോയ മനുഷ്യരെ ലക്ഷ്യബോധത്തിലേക്ക് തിരിച്ചു വിളിക്കുകയും,പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയില്‍ മറന്നു പോകുന്ന യഥാര്‍ത്ഥ ജീവിതലക്ഷ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘടകര്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കും സൗകര്യമൊരുക്കിയിട്ടുള്ള പരിപാടിയെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 30743374 , 33011992 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .