ദോഹ: കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങള്‍ ഉള്‍പ്പടുന്ന കണ്ണൂര്‍, വടകര,കാസര്‍കോട് ലേക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യ ജനാധിപത്യ- മതേതര മൂല്യങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മോദി ഭരണത്തെ താഴെ ഇറക്കുന്നതിനും ഉത്തര മലബാറിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമ രാഷ്ടീയത്തിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന പിണറായി നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാറിനൊരു പ്രഹരമേല്‍പ്പിക്കുവാനും 17ാമത് ലോക്ഭാ തെരെഞ്ഞടുപ്പിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുബാറക് അബ്ദുള്‍ അഹദ് അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോപ്പച്ഛന്‍ തേക്കേക്കൂറ്റ് ഉദാഘാടനം ചെയ്തു. ഹൈദര്‍ ചുങ്കത്തറ, മുഹമ്മദലി പൊന്നാനി, ടി.എച്ച്.നാരായണന്‍, ഡേവിസ് ഇടശ്ശേരി,കെ വി ബോബന്‍, അഷറഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ നിയാസ് ചിറ്റാലിക്കല്‍ സ്വാഗതവും, പി.കെ.മഹമൂദ് നന്ദിയും പറഞ്ഞു.