ദോഹ: കള്‍ച്ചറല്‍ ഫോറവും സാസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസും സംയുക്തമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സാസ്‌കോ ഫാക്ടറിയില്‍ സംഘടിപ്പിച്ച പരിപാടി കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടര്‍ താജ് ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു.
കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡണ്ടും സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ റഷീദലി മലപ്പുറം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്റ്റേറ്റ് സെക്രട്ടറി അലിവിക്കുട്ടി ആക്ടിവിറ്റി സ്പീച്ചും നടത്തി. സാസ് കോ പ്പ് അസിസ്റ്റന്റ് എച്ച് ആര്‍ മാനേജര്‍ സുനില്‍ നായര്‍ സ്വാഗതവും, ഫാക്ടറി മാനേജര് സയിദ് തുഫൈല് ആശംസയും എച്ച്എ ആര്‍ ക്‌സിക്യൂട്ടീവ് ശിഹാബുദ്ധീന്‍ നന്ദിയും പറഞ്ഞു.