ദോഹ: അല്‍ മദ്റസ അല്‍ ഇസ്ലാമിയയുടെ 2019- 2020 അധ്യയന വര്‍ഷത്തേക്കുള്ള, മുതിര്‍ന്ന കുട്ടികളുടെ കൂട്ടായ്മയായ മിസ്‌കിന്റെ ഔദ്യോഗിക ലോഞ്ചിംഗും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മിസ്‌ക് വിദ്യാര്‍ത്ഥികളുടെ ഇഫ്താറോടുകൂടി മദ്റസാ കാമ്പസില്‍ നടന്നു .80 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന്റെ മുന്നോടിയായി പുതിയ വര്‍ഷത്തേക്കുള്ള മിസ്‌ക് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
അഫീഫ ജബിന്‍ ,അബ്ദുല്‍ ഹാദി ,ഫാത്തിമ അല്‍ സഹ്റ, റിസല്‍ എന്നിവരെ യഥാക്രമം മിസ്‌ക് ക്യാപ്റ്റന്‍ ,വൈസ് ക്യാപ്റ്റന്‍,ജനറല്‍ സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി എന്നിങ്ങനെയായും ഹനീന്‍ ഷംസീര്‍,നഹ്ല ഉസ്മാന്‍,ഫാത്തിമ,ഫാത്തിമ ഉമര്‍,നഈം,ആനിസ അബൂബക്കര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സഹോദരന്‍ ഷാനവാസ് ഖാലിദ് ഈ വര്‍ഷത്തെ മിസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് റമദാന്‍ സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.ടി സിദ്ദീഖ്, മിസ്‌ക് കണ്‍വീനര്‍ മുഹമ്മദലി ശാന്തപുരം , കോ കരിക്കുലര്‍ ആക്ടിവിറ്റീസ് ഹെഡ് അബുല്ലൈസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.