ദോഹ: ക്വുര്‍ആന്‍ ഹദീഥ് ലേര്‍ണിംഗ് സ്‌കൂള്‍ ഏപ്രില്‍ അഞ്ചിന് ഖത്തറില്‍ സംഘടിപ്പിക്കുന്ന ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഭാഗമായി നാലിടങ്ങളിലായി നടത്തിയ ക്യു.എച്ച്.എല്‍.എസ് മേഖല സംഗമങ്ങള്‍ സമാപിച്ചു. സലത്ത, മതാര്‍ഖദീം, മദീന ഖലീഫ, മൈദര്‍ എന്നീ നാല് മേഖലകളിലായി നടത്തിയ സംഗമങ്ങളില്‍ പഠന ക്ളാസ്സുകള്‍, മോഡല്‍ പരീക്ഷ എന്നിവ സംഘടിപ്പിക്കപ്പെട്ടു.
പ്രമുഖ പണ്ഡിതരായ ഉമര്‍ ഫൈസി, കെ.ടി ഫൈസല്‍ സലഫി, മുജീബ്‌റഹ്മാന്‍ മിശ്കാത്തി, സ്വലാഹുദ്ധീന്‍ സ്വലാഹി, അഷ്റഫ് സലഫി, ഹംസ ബാഖവി, അഷ്റഫ് മൗലവി കണ്ണൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലസ്സെടുത്തു. ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധ്യാന്യതയും അതിലൂടെ ജീവിതത്തില്‍ ലഭിക്കുന്ന സമാധാനവും മേന്മകളും, പരലോക ജീവിധം ലക്ഷ്യം വെച്ചു നമ്മുടെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രഭാഷകര്‍ സദസ്യരെ ബോധ്യപ്പെടുത്തി.
ഖത്തറില്‍ വിവിധയിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ക്യു.എച്ച്.എല്‍.എസ് ക്ളാസ്സുകളെക്കുറിച്ചുള്ള വിവരണവും സംഗമങ്ങളില്‍ നിര്‍വ്വഹിക്കപ്പെട്ടു. അല്‍ഖോര്‍, അല്‍വക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന അല്‍ഫുര്‍ഖാന്‍ വിജ്ഞാന പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായി 55903748/66292771 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.