ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019' ടീം രജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാകും. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന കായിക മത്‌സരങ്ങള്‍ ഫെബ്രുവരി 12, 15 തിയ്യതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് നടക്കുക. ഗള്‍ഫ് മേഖലയിലെ പ്രമുഖ കഫെ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യപ്രയോജകര്‍. ടീം ടൈം ഗ്രൂപ്പുമായുളള ധാരണ പത്രം കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ കൈമാറി. ചടങ്ങില്‍ ടീം ടൈം ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുല്‍ കരീം, കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, വൈസ്പ്രസിഡന്റുമാരായ ശശിധര പണിക്കര്‍, റഷീദ് അഹമ്മദ് ജനറല്‍ സെക്രട്ടറി സി. സാദിഖലി, ട്രഷറര്‍ ഗഫൂര്‍ ഏ.ആര്‍, ഷരീഫ് പാലക്കാട് എന്നിവര്‍ പങ്കെടുത്തു.