ദോഹ: ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മറ്റി പി.ഐ. ഷാനവാസിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖ പ്പെടുത്തി. മോഡേണ്‍ അക്കാഡമിയില്‍ ചേര്‍ന്ന യോഗത്തില്‍ നാസര്‍ കറുകപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷമീമ സുബൈര്‍ , ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, എറണാകുളം പ്രസിഡണ്ട് ബോബന്‍, അജ മണികണ്ഠന്‍, കമാല്‍ കല്ലാത്തയില്‍ , മുബാറക്ക്, ഷിര്‍ഷാദ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു യുഎം സുരേഷ് യോഗത്തിന് എത്തിച്ചേര്‍ന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു
Share this Article
Related Topics