ദോഹ: തൃശൂരിലെ തളിക്കുളം നിവാസികളുടെ പൊതുവേദിയായി 'ഖത്തര്‍ - തളിക്കുളം സൗഹൃദക്കൂട്ടായ്മ ' എന്ന പേരില്‍ സംഘടനക്ക് രൂപം കൊടുത്തു. അബു ഹമൂറിലെ ഐസിസിയില്‍ വെള്ളിയാഴ്ച നടന്ന രൂപീകരണ യോഗത്തില്‍ എ.എസ്.എം ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
നസീര്‍ സുല്‍ത്താന, സിദ്ധാര്‍ത്ഥന്‍, ഹനീഫ വൈശ്യം വീട്ടില്‍ തുടങ്ങിയ തളിക്കുളത്ത് നിന്നുള്ള ദീര്‍ഘ കാല പ്രവാസികള്‍ക്ക് ഐസിസി വൈസ് പ്രസിഡണ്ട് എ പി മണികണ്ഠന്‍ സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സംഘടനയുടെ ലോഗോ പ്രകാശനവും നടന്നു.
സി താജുദ്ദീന്‍, റജീബ് ലാല്‍ , വി.എന്‍ ഷിഹാബ്, സുരേഷ്, പി.കെ മുഹമ്മദ് , അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ആയി തിഞ്ഞെടുക്കപെട്ട സുനില്‍ ലാല്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. മുഹമ്മദ് സയിദ് സ്വാഗതവും സഗീര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു .
ഖത്തറില്‍ താമസിക്കുന്ന തളിക്കുളം പഞ്ചായത്തിലെ ജാതി,മത,പ്രായ ബേദമന്യേ മുഴുവന്‍ പ്രവാസികള്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കും. അംഗത്വം നേടാനും മറ്റു വിവരങ്ങള്‍ക്കും പി. കെ. മുഹമ്മദ് - 30308916 / ശിഹാബ് 55620491 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.