യാത്രയയപ്പ് നല്‍കി


1 min read
Read later
Print
Share

ദോഹ: കഴിഞ്ഞ 19 വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി കറപ്പം വീട്ടില്‍ അബ്ദുല്‍ റഹ്മാനു താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ബിന്‍ ഓംറാനിലെ ഗാര്‍ഡന്‍ വില്ലജ് റെസ്റ്റോറന്റില്‍ വെച്ച് ഒരുക്കിയ യാത്രയയപ്പ് സംഗമത്തില്‍ ടി ജി പി എ പ്രസിഡന്റ് അഷറഫ് അമ്പലത് സ്‌നേഹോപഹാരം നല്‍കി.

ടി ജി പി എ സീനിയര്‍ അംഗങ്ങളായ ശ്യാം ലാല്‍ കാളിപറമ്പില്‍ പൊന്നാട അണിയിച്ചും, വിജയന്‍ ഉപഹാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു . നിരവധി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

ഖത്തറില്‍ പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് കമ്മിറ്റി, താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ സഹകാരിയും പ്രവര്‍ത്തകനുമായിരുന്നു. അഷറഫ് കുമ്മംകണ്ടത് ചടങ്ങിന് സ്വാഗതം പറഞ്ഞു .ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു .

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram