ദോഹ: അബ്ദുല്ലാബിന്‍ സൈദ് ആലു മഹ്മൂദ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 വെള്ളിയാഴ്ച വനിതകള്‍ക്കായി ദഅ്‌വ സമ്മേളനം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 9 മണി വരെ മര്‍ഖിയ്യയിലെ ഈദ് ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതകളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
പ്രമുഖ പണ്ഡിത സൈനബ ശഫഫിയ്യ (ഹൗസ് വൈഫ് അല്ല, ഹോം എന്‍ജിനീയര്‍), പ്രോഫ. സി ഹബീബ (സ്ത്രീയുടെ രക്ഷാ കവചം) എന്നിവര്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി അഡ്വ. ശബീന മൊയ്തീന്‍ ചെയര്‍ പെഴ്‌സണും സബിത അനീസ് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഖമറുന്നിസ ശാഹുല്‍, നസീമ ബാബു, ജമീല നാസര്‍, സൈനബ അന്‍വാരിയ്യ, സുഹറ അബ്ദുറസാഖ്, ഹാജറ അന്‍വാരിയ്യ എന്നിവര്‍ പ്രധാന ഭാരവാഹികളാണ്.