ദോഹ: 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള ഇസ്‌ലാഹി മദ്രസ സ്റ്റുഡന്റ്‌സ് കൗണ്സില് രൂപീകരിച്ചു. ക്ലാസ് പ്രതിനിധികളുടെ യോഗത്തില്‍ വെച്ചാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മിസ്അബ് മുനീര്‍ (ലീഡര്‍) ഫിദ, ഉമര്‍ ഫാറൂഖ്, റാഇദ് (അസി. ലീഡര്‍), അസ്സാം (ജനറല്‍ ക്യാപ്റ്റന്‍) റന, തെഹ്‌സിന്‍ (അസി. ക്യാപിറ്റന്‍) ഹാദിസ മുസ്തഫ, ഫിദ്‌യ (മാഗസിന്‍ എഡിറ്റര്‍) അമന്‍, റിസ (സമാജം സെക്രട്ടറി) മിഖ്ദാദ് ഇസ്മാഈല്‍, റുഫൈദ ഷിറിന്‍ (അസി. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ അഹ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് നല്ലളം, റഹീം മാസ്റ്റര്‍, ഹാഫിദ് അസ്‌ലം, സിറാജ് ഇരിട്ടി, അലി ചാലിക്കര എന്നിവര്‍ നേതൃത്വം നല്‍കി.