ദോഹ: അബ്ദുല്ല ബിന്‍ സൈദ് ആലുമഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 17 ശനി വൈകിട്ട് അഞ്ചുമുതല്‍ മിഡ്മാക് റൗണ്ടെബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രസ്തുത സമ്മേളനത്തില്‍ യുവപണ്ഡിതനും, ജാമിയ അല്‍ ഹിന്ദ് അധ്യാപകനുമായ അബ്ദുല്‍ മാലിക് സലഫി 'അടുത്തറിയാം സൃഷ്ടിച്ച നാഥനെ' എന്ന വിഷയത്തിലും കുവൈത്ത് അമേരിക്കന്‍ അക്കാദമി അധ്യാപകനും പീസ് റേഡിയോ ഫാക്കല്‍റ്റിയുമായ അഷ്റഫ് ഏകരൂല്‍ 'സ്‌നേഹിക്കാം സ്‌നേഹനിധികളെ' എന്ന വിഷയത്തിലും ക്ലാസെടുക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 55214456 എന്ന നമ്പറില്‍ ബന്ധപ്പെടുക.