ദോഹ: പുതിയ പ്രവാസം, പുതിയ കേരളം നമുക്ക് അതിജീവിക്കുക' എന്ന തലക്കെട്ടില്‍ ഈ മാസം 15 മുതല്‍ 30 വരെ കള്‍ച്ചറല്‍ ഫോറം നടത്തുന്ന കാമ്പയിന്‍ പരിപാടികള്‍ വിശദീകരിക്കുന്ന 'കൈപ്പുസ്തകം' പ്രകാശനം ചെയ്തു. കള്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ പ്രെസിഡന്റുമാര്‍ക്ക് നല്‍കി സ്റ്റേറ്റ് പ്രെസിഡന്റെ ഡോക്ടര്‍ താജ് ആലുവയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.
കള്‍ച്ചറല്‍ ഫോറം നേതാക്കളായ മുഹമ്മദ് റാഫി ,മുഹമ്മദ് കുഞ്ഞി ,കെ ടി മുബാറക് ,റഷീദലി തുടങ്ങിയവര്‍ സംസാരിച്ചു. കാമ്പയിന്‍ ലോഗോ ലോഗോ നാളെ ഇന്ത്യന്‍ അംബാസിഡര്‍ കുമരന്‍ ഔദ്യോഗികമായി പ്രകാശനം ചെയ്യും. നാട്ടിലെയും പ്രവാസത്തിലെയും പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതും പ്രായോഗിക ബദലുകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്ന വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് കാമ്പയിന്‍.
ഈമാസം 18 ,19 തീയതികളില്‍ കാമ്പയിന് ജില്ലകളില്‍ പ്രൗഢമായ ഉദ്ഘാടനങ്ങള്‍ നടക്കും. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ നാട്ടിലും ഖത്തറിലുമുള്ള പ്രമുഖര്‍ പങ്കെടുക്കും. വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങള്‍ ,കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉത്ഘാടനത്തോട് അനുബന്ധിച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു