ദോഹ: എം.ജി.എം ഖത്തര്‍ മദീന ഖലീഫ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേള 'എക്‌സ്‌പോ 2018' ഒക്ടോബന്‍ 26 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കേരളത്തിന്റെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാവുന്ന ഫുഡ്‌കോര്‍ട്ട് ഹാന്‍ഡ്‌ലൂം ഉല്‍പന്നങ്ങള്‍, ജ്വല്ലറി മേള, പെയ്ന്റിംഗ്‌സ് (ആര്‍ട്‌സ് ഗ്യാലറി) കുട്ടികള്‍ക്കായുള്ള കിഡ്‌സ് കോര്‍ണര്‍ തുടങ്ങി ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന നിരവധി വിഭവങ്ങള്‍ മേളക്കായ് തയ്യാറായി വരുന്നുണ്ട്.
ഖത്തറില്‍ ഒരു വനിതാ കൂട്ടായ്മ ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് ആദ്യമായാണ്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യുവാനും താല്‍പര്യമുള്ളവര്‍ക്ക് മേളയില്‍ സ്റ്റാള്‍ ലഭിക്കാനായും കൂടുതല്‍ വിവരങ്ങള്‍ക്കും 30719194, 30077151 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവൂന്നതണ്.
ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതല്‍ രാത്രി 9 മണി വരെയായിരിക്കും മേളയുടെ സമയക്രമമെന്ന് സംഘാടകര്‍ അറിയിച്ചു.